Advertisement

മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരിൽ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കും

May 8, 2023
Google News 2 minutes Read
Boat acciden Tanur Pinarayi Vijayan and ministers visit

മലപ്പുറം താനൂരിലെ ബോട്ടപകടത്തെ തുടർന്ന് അടിയന്തിര ഇടപെടലിൽ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ് മന്ത്രിമാരുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. അപകടത്തിൽപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും മന്ത്രിമാർ സന്ദർശിക്കും.(Boat acciden Tanur Pinarayi Vijayan and ministers visit)

രക്ഷാപ്രവർത്തനത്തിനാണ് ആദ്യം സർക്കാർ മുൻഗണന നൽകുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തുടർന്ന് ഗൗരവത്തോടെ ഈ വിഷയം സർക്കാർ ചർച്ച ചെയ്യും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രദേശവാസികൾക്ക് മന്ത്രി നന്ദി അറിയിച്ചു.

Read Also: അപകടത്തിൽപെട്ട 37 പേരുടെ വിവരങ്ങൾ ലഭിച്ചു; 22 മരണം; സ്ഥിരീകരിച്ച് മന്ത്രി കെ രാജൻ

രിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് 09:30 യോടെ എല്ലാ ആശുപത്രികളിലെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

Story Highlights: Boat acciden Tanur Pinarayi Vijayan and ministers visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here