Advertisement

സഹപ്രവർത്തകന് മജ്ജ മാറ്റിവയ്ക്കാൻ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്ത് പ്രൈവറ്റ് ബസ് ജീവനക്കാർ

May 8, 2023
Google News 2 minutes Read
Private bus staff with medical assistance Pathanapuram Adoor

ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകന് മജ്ജ മാറ്റിവയ്ക്കാൻ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്ത് പ്രൈവറ്റ് ബസ് ജീവനക്കാർ. പത്തനാപുരം – അടൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ് ജീവനക്കാരനായ അഭിലാഷിന്റെ(ശ്രീനു) ചികിത്സയ്ക്കായാണ് സഹപ്രവർത്തകർ ശമ്പളം മാറ്റിവച്ചത്.

Read Also: ‘പ്രമേഹ രോഗമുള്ള ശ്രീനന്ദയ്ക്ക് ചികിത്സാ സഹായം’: സർക്കാരിനും ആരോഗ്യവകുപ്പിനും നന്ദി അറിയിച്ച് എം ജയചന്ദ്രന്‍

ഇത്തരത്തിൽ സമാഹരിച്ച തുക അഭിലാഷിന് കൈമാറി. അടൂരിലെ കെപി റോഡ് ജം​ഗ്ഷനിലെ പ്രൈവറ്റ് ബസ് ജീവനക്കാരാണ് സഹപ്രവർത്തകനായി ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്ത് മാതൃകയായത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൾ കോളേജിൽ ചികിത്സയിലാണ് അഭിലാഷ്.

Story Highlights: Private bus staff with medical assistance Pathanapuram Adoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here