കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന് ജയം

കൊച്ചി കോര്‍പറേഷനില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം. ഒറ്റ വോട്ടിനാണ് സിപിഐഎം പ്രതിനിധി വി എ ശ്രീജിത്ത് ജയിച്ചത്. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വി എ ശ്രീജിത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനനുകൂലമായി ബിജെപി കൗണ്‍സിലര്‍ പത്മജ മേനോന്‍ വോട്ട് ചെയ്തതാണ് പ്രമേയം പാസാക്കാന്‍ കാരണം. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കാന്‍ ശ്രമിച്ചിട്ടും പത്മജ അത് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്നത് വലിയ വിവാദമുയര്‍ന്നിരുന്നു. പത്മജ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അത് പാസായത്. 4 അംഗങ്ങള്‍ എല്‍ഡിഎഫ് പക്ഷത്തും, 4 പേര്‍ യുഡിഎഫ് പക്ഷത്തുമായിരുന്നു.
Story Highlights: CPIM wins Kochi Corporation Standing Committee Chairman Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here