Advertisement

റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കാൽ അടിച്ചൊടിച്ചു; അക്രമി രക്ഷപ്പെട്ടു

May 9, 2023
Google News 3 minutes Read
elderly woman attacked by an unknown person in Neyyattinkara

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അജ്ഞാതൻ വയോധികയുടെ കാൽ അടിച്ചൊടിച്ചു. റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം വയോധികയ്ക്ക് നേരെയുണ്ടായത്. ആറാലുമ്മൂട് സ്വദേശി വാസന്തിയാണ് (60) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ( elderly woman attacked by an unknown person in Neyyattinkara ).

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

റോഡിലൂടെ നടന്നു പോയ അജ്ഞാതനായ ഒരാളാണ് വയോധികയെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതുവരെ അക്രമിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ വയോധികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: elderly woman attacked by an unknown person in Neyyattinkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here