Advertisement

‘ഭൂരിഭാഗം മുസ്ലിങ്ങളും അസഹിഷ്ണുതയുള്ളവര്‍, സഹിഷ്ണുത മുസ്ലിങ്ങളുടെ മുഖംമൂടിമാത്രം’; കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്

May 9, 2023
Google News 3 minutes Read
Tolerant Muslim are very few in India says Satya Pal Singh

രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും അസഹിഷ്ണുത പുലര്‍ത്തുന്നവരാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് ബാഗേല്‍. സഹിഷ്ണുതയുള്ള മുസ്‌ലിംകള്‍ വളരെ കുറവാണ്. സഹിഷ്ണുതയുള്ളവരാണെന്ന് തോന്നുന്നവര്‍ പോലും പൊതുജീവിതത്തില്‍ തുടരാനും ഗവര്‍ണര്‍മാരും വൈസ് പ്രസിഡന്റുമാരാകാനുമൊക്കെ ഇതൊരു മുഖംമൂടിയായി ഉപയോഗിക്കുന്നുവെന്നും നിയമനീതി സഹമന്ത്രി സത്യപാല്‍ സിംഗ് ബാഗേല്‍ പറഞ്ഞു.(Tolerant Muslim are very few in India says Satya Pal Singh)

‘രാജ്യത്ത് വിരലില്‍ എണ്ണാവുന്ന മുസ്ലിങ്ങള്‍ക്ക് മാത്രമാണ് സഹിഷ്ണുതയുള്ളത്. പക്ഷേ പൊതുജീവിതത്തില്‍ അതവരുടെ ഒരു തരം തന്ത്രമാണ്. സഹിഷ്ണുത എന്നത് അവരെ സംബന്ധിച്ചൊരു മുഖംമൂടിയാണ്. രാഷ്ട്രീയക്കാരെ സൃഷ്ടിക്കുന്നത് തന്നെ ഇത്തരം മുഖംമൂടികളാണ്. പക്ഷേ ആ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിച്ചതിനുശേഷം മുസ്ലിങ്ങള്‍, അവരുടെ മനസാക്ഷിയോട് തന്നെ സംസാരിച്ചുതുടങ്ങും’. ആര്‍എസ്എസ് സംഘടിപ്പിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സംവാദത്തില്‍, രാജ്യത്തിന്റെ അടിസ്ഥാന ഘടന ഹിന്ദു രാഷ്ട്രമാണെന്നും ബാഗേല്‍ പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന ഘടന 1192ന് മുമ്പുള്ള അഖണ്ഡ ഭാരതഹിന്ദു രാഷ്ട്രമായിരുന്നു. അക്ബറും ദാരാ ഷുക്കോയും റസിയ സുല്‍ത്താനുമാണ് നമ്മുടെ പൂര്‍വ്വികരെന്നും ഗൗരിയും ഗസ്‌നവിയും കൊള്ളക്കാരായിരുന്നുവെന്നുമുള്ള റാം മനോഹര്‍ ലോഹ്യയുടെ വീക്ഷണങ്ങളോട് താന്‍ യോജിക്കുന്നില്ല. ശരീഅത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി സുല്‍ത്താനേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. അതൊരു കടുത്ത ഭരണകാലമായിരുന്നെന്നും ബാഗേല്‍ പറഞ്ഞു.

Read Also: ഭീകരവാദ ഫണ്ടിംഗ്; ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

‘ഇസ്‌ലാമിക മതമൗലികവാദത്തിനെതിരെയാണ് പോരാടേണ്ടത്. ആ ഘട്ടത്തില്‍ സഹിഷ്ണുതയുള്ള അക്ബറിനെപ്പോലുള്ള വ്യക്തികളെ ഉള്‍ക്കൊള്ളണം. ഇന്ത്യ ഭൂരിപക്ഷ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് അക്ബര്‍ മനസ്സിലാക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തി അഖണ്ഡഭാരതം ഭരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ ഇതൊരു തന്ത്രമായിരുന്നു. അത് ഹൃദയത്തില്‍ നിന്ന് വന്നതല്ല. അക്ബര്‍ ശരിക്കും മതേതരനായിരുന്നുവെങ്കില്‍ ചിറ്റോര്‍ഗഢിലെ കൂട്ടക്കൊല നടക്കില്ലായിരുന്നു. അക്ബറിന്റെ മതസഹിഷ്ണുത കേവലം തന്ത്രം മാത്രമായിരുന്നു. ഗുരു തേജ് ബഹാദൂറിനെ കൊലപ്പെടുത്തിയതിന് ജഹാംഗീറിനോടും ഔറംഗസേബിന്റെ ചെയ്തികള്‍ക്ക് മുഗളന്മാരോടും ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല’.

Story Highlights: Tolerant Muslim are very few in India says Satya Pal Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here