വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികളില്ല; 33കാരിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്‍ഭിണി ആകാത്ത യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. 33കാരിയായ സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
തനിക്ക് വീട്ടുകാര്‍ വിഷം നല്‍കിയെന്ന് സഹോദരി തന്നോട് പറഞ്ഞതായി സഹോദരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
15 വര്‍ഷം മുന്‍പാണ് സാലി ബീഗം ഫിറോസ് അഹമ്മദ് എന്നയാളുമായി വിവാഹം കഴിച്ചത്. എന്നാല്‍ കുട്ടിയുണ്ടാകത്തതിന്റെ പേരില്‍ സാലിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ ഗൗസ് മുഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെ തുടര്‍ന്ന് സഹോദരി തന്നെ വിളിച്ചെന്നും ഭര്‍തൃവീട്ടുകാര്‍ തനിക്ക് വിഷം നല്‍കിയ വിവരം അറിയിച്ചെന്നും ഗൗസ് മുഹമ്മദ് പറഞ്ഞു.
Read Also: യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചവശനാക്കി പണം കവർന്ന 4 പേർ അറസ്റ്റിൽ
തുടര്‍ന്ന് താന്‍ സഹോദരിയുടെ വീട്ടിലെത്തി ഉടന്‍ തന്നെ സാലിയെ സിറത്തുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ കദാ ധാം പൊലീസ് കേസെടുത്തു.
Story Highlights: Woman was poisoned and killed by her husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here