Advertisement

‘ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണം’; പ്രധാനമന്ത്രിയോട് അശോക് ഗെലോട്ട്

May 10, 2023
Google News 2 minutes Read
Ashok Gehlot To PM Modi On Respect To Opposition

ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് ബാധകമാണ്. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോയാൽ മാത്രമേ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കൂടുതൽ ഊർജസ്വലതയോടെ രാജ്യത്തെ സേവിക്കാനാകൂ എന്നും ഗെലോട്ട് പറഞ്ഞു. (Ashok Gehlot To PM Modi On Respect To Opposition)

രാജസ്ഥാനിൽ 5,500 കോടി രൂപ ചെലവ് വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചടങ്ങിൽ മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. പ്രതിപക്ഷത്തെ ബഹുമാനിക്കണം, പ്രധാനമന്ത്രിയും ഈ ദിശയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ രാജ്യം വേഗത്തിൽ മുന്നേറുമെന്നും ഗെലോട്ട് വ്യക്തമാക്കി.

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ നാഥ്‌ദ്വാര ടൗണിലെ ശ്രീനാഥ്‌ജി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി വികസന പദ്ധതികൾ ആരംഭിക്കുന്ന വേദിയിലെത്തിയത്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിലാണ് പദ്ധതികളുടെ ശ്രദ്ധ.

Story Highlights: Ashok Gehlot To PM Modi On Respect To Opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here