ഇനിയും എത്രയോ മനുഷ്യരുടെ ജീവനും ജീവിതവും തിരികെ നൽകാൻ സാധിക്കുമായിരുന്ന വന്ദനയുടെ ആയുസ് പൊലിഞ്ഞു പോയത് ഏറെ ദുഖകരം; കെ കെ രമ

കേരളത്തിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ഡ്യൂട്ടിക്കിടയിൽ ആക്രമിക്കപ്പെടുന്നത് തുടർകാഴ്ചകളവുകയാണെന്ന് കെ കെ രമ എംഎൽഎ. ഡോ വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയതിയിരുന്നു കെ കെ രമ എംഎൽഎ. ഇനിയും എത്രയോ കാലം എത്രയോ മനുഷ്യരുടെ ജീവനും ജീവിതവും തിരികെ നൽകാൻ സാധിക്കുമായിരുന്ന ഒരു മഹദ് സേവന മേഖലയിലെ ആരംഭ ദിശയിലാണ് വന്ദനയുടെ ആയുസ് പൊലിഞ്ഞു പോകുന്നതെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.(K K Rema about dr vandana)
എത്ര നാൾ കഴിഞ്ഞാലാണ് വന്ദനയുടെ മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ ആവുക എന്നറിയില്ല. നാടിൻറെ നല്ല മനസ്സുകളാകെ അവർക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.പൊലീസിന്റെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥയാണ് മരണത്തിനു കാരണം. ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായെന്നും രമ ആരോപിച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്
കൊട്ടാരക്കരയിൽ ഇന്ന് അതിക്രൂരമായി കൊല ചെയ്യപ്പെട്ട ഡോക്ടർ വന്ദനാദാസിന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ വച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.
മനസ്സാക്ഷിയുള്ള മനുഷ്യർക്ക് കണ്ടുനിൽക്കാനാവുന്ന അവസ്ഥയും അന്തരീക്ഷവുമായിരുന്നില്ല അവിടെ. ഇനിയും എത്രയോ കാലം എത്രയോ മനുഷ്യരുടെ ജീവനും ജീവിതവും തിരികെ നൽകാൻ സാധിക്കുമായിരുന്ന ഒരു മഹദ് സേവന മേഖലയിലെ ആരംഭ ദിശയിലാണ് വന്ദനയുടെ ആയുസ്സ് പൊലിഞ്ഞു പോകുന്നത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ഡ്യൂട്ടിക്കിടയിൽ ആക്രമിക്കപ്പെടുന്നത് തുടർകാഴ്ചകളവുകയാണ് കേരളത്തിൽ.
അവിടെ നിൽക്കുമ്പോൾ വല്ലാത്ത ഒരു ഭാരം മനസ്സിനെ പൊതിയുന്നുണ്ടായിരുന്നു. എത്ര നാൾ കഴിഞ്ഞാലാണ് വന്ദനയുടെ മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ ആവുക എന്നറിയില്ല.
നാടിൻറെ നല്ല മനസ്സുകളാകെ അവർക്കൊപ്പം നിൽക്കേണ്ടതുണ്ട്.
ഡോക്ടർ വന്ദന ദാസിന് ഹൃദയത്തോട് ചേർത്തു യാത്രമൊഴി.
Story Highlights: K K Rema remembering about dr vandana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here