സത്യം ലോകം അറിയുന്നതിലുള്ള ഭയം, കേരള സ്‌റ്റോറി തീർച്ചയായും കാണേണ്ട സിനിമ; ഖുശ്ബു സുന്ദർ

കേരള സ്റ്റോറി പിൻവലിച്ചതിൽ തമിഴ്‌നാട് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാ താരവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ഭയപ്പെടുത്തുന്നത് എന്താണ്. സിനിമ നിരോധിക്കണമെന്ന് പല തവണ ആവശ്യപ്പെടുന്നതിന്റെ അർത്ഥം തന്നെ സിനിമ നിർബന്ധമായും കാണേണ്ടതാണ് എന്ന് ഓർമപ്പെടുത്തുകയാണെന്നും ഖുശ്ബു വ്യക്തമാക്കി.തന്റെ ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.(khushbu sundar says the kerala story is must watch film)
‘സത്യം ലോകം അറിയുന്നതിലുള്ള ഭയമാണ് പ്രതിഷേധത്തിന് കാരണം. എന്ത് കാണണമെന്നത് ജനങ്ങൾ തീരുമാനിക്കട്ടെ, മറ്റുള്ളവർ അതിൽ ഇടപെടേണ്ട കാര്യം ഇല്ലെന്നും’ ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കി.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
പ്രദർശനം റദ്ദാക്കാൻ തമിഴ്നാട് സർക്കാർ മുടന്തൻ കാരണങ്ങൾ പറയുന്നുവെന്നും ഖുശ്ബു ആരോപിച്ചു. തീർച്ചയായും കാണേണ്ട സിനിമയാണെന്ന് അറിയിച്ചുവെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ചതിയിൽ അകപ്പെട്ടു പോയ കേരളത്തിലെ പെൺകുട്ടികളുടെ കഥയാണ് സിനിമയുടെ ഉള്ളടക്കം.
Story Highlights: khushbu sundar says the kerala story is must watch film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here