Advertisement

നേതൃയോഗത്തിലെ ചർച്ചകൾ കോൺഗ്രസിന് പുതുജീവൻ നൽകും; കെ സുധാകരൻ

May 10, 2023
Google News 3 minutes Read
kpcc-action-plan-for-loksaba-elections-ready

നേതൃയോഗത്തിലെ ചർച്ചകൾ കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിലെ അനൈക്യം ഇല്ലാതാക്കുന്ന ചർച്ചയാണ് നടന്നത്. 2 ദിവസത്തെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം കുറിച്ചു.ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് കെ സുധാകരന്‍ പറഞ്ഞു.(KPCC Action Plan for Loksaba Elections Ready- K Sudhakaran)

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഈ മാസം 30ന് മുമ്പ് പുനസംഘടന പൂർത്തിയാക്കും. ബൂത്തുതലം മുതൽ ശക്തമാക്കും. ഒക്ടോബർ 31 വരെയുള്ള പ്രവർത്തന പദ്ധതി രൂപപെടുത്തിയെന്ന് വി ഡി സതീശൻ പറഞ്ഞു. ഒറ്റമനസോടെ മുന്നേറാനുള്ള തീരുമാനം എടുത്തു.ബിജെപിയെ മുഖ്യശത്രുവാക്കി രാഷ്ട്രീയ രേഖ ഇറക്കി.ഈ മാസം 30 ണ് മുൻപ് പുനഃസംഘടന പൂർത്തിയാക്കും.ഒക്ടോബർ 31 വരെയുള്ള പ്രവർത്തന പദ്ധതിക്ക് രൂപം നൽകി.ബിജെപിക്കെതിരെ വിദ്വേഷവിരുദ്ധ പ്ലാറ്റ് ഫോം രൂപീകരിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.

Story Highlights: KPCC Action Plan for Loksaba Elections Ready- K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here