Advertisement

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം

May 10, 2023
Google News 1 minute Read

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം. ഇതിൻ്റെ നിയമസാധുത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സർക്കാരിൻ്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കും. ഏക സിവിൽ കോഡിലേക്കല്ല പോകുന്നത്. ഇതിനായി നിയമവിദഗ്ധരോട് സംസാരിക്കും. ബലം പിടിച്ചുള്ള നിരോധനമല്ല സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. ചിന്തകരുമായും ഇസ്ലാമിക പണ്ഠിതരുമായും സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശൈശവ വിവാഹം നിരോധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനകളിൽ വയസായ ആളുകൾ നിരവധി വിവാഹം കഴിച്ചെന്ന് മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശൈശവ വിവാഹം നിരോധിക്കുന്നതിനൊപ്പം ബഹുഭാര്യത്വവും നിരോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: polygamy ban assam himanta biswa sarma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here