മദ്യപിച്ചത് ചോദ്യം ചെയ്തതിന് മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം നഗരൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. നഗരൂര്‍ സ്വദേശികളായ സുജിത്, അഭിലാഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. മദ്യപിച്ചു ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു കുറിയേടത്തുകോണം സ്വദേശി പുഷ്‌കരനെ സംഘം മര്‍ദ്ദിച്ചത്.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8 മണിയോടെ കുറിയേടത്ത്‌കോണം മഠത്തിനു സമീപമായിരുന്നു സംഭവം. (Three young men arrested in murder case Thiruvananthapuram nagaroor)
ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന പുഷ്‌കരന്‍ വേണു എന്ന സുഹൃത്തുമായി വഴിയില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം സമീപത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ഗ്ലാസ് എടുത്തെറിഞ്ഞു.ഇത് ചോദ്യം ചെയ്ത വേണുവും പുഷ്‌കരനും യുവാക്കളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ വേണുവിനെയും, പുഷ്‌ക്കരനെയും മര്‍ദിക്കുകയായിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
മര്‍ദനത്തില്‍ പുഷ്‌കരന്‍ കുഴഞ്ഞു വീണതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. മുഖത്തും തലയ്ക്കും പരിക്കേറ്റ വേണു നിലവിളിച്ച് ആളെ കൂട്ടിയശേഷം പുഷ്‌കരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതോടെ നഗരൂര്‍ പോലീസ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തു. ഒളിവിലായിരുന്ന നഗരൂര്‍ സ്വദേശികളായ സുജിത്,അഭിലാഷ്,വിഷ്ണു എന്നിവര്‍ ഇന്നലെയാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Three young men arrested in murder case Thiruvananthapuram nagaroor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here