പെങ്ങളുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് വേദനിപ്പിച്ചു, വാങ്ങിയ പണം തിരികെ നൽകി; ആന്റണി പെപ്പെ

വ്യക്തിപരമായ അഭിപ്രായം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് നടൻ ആന്റണി പെപ്പെ. ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി വർഗീസ്.(Antony varghese against allegations raised by jude anthany joseph)
തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം. അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമർശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ നാണക്കേടാവും.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
നിങ്ങൾ ആണെങ്കിൽ എങ്ങനെ പ്രതികരിക്കും? അതിൽ വ്യക്തത വരുത്തണം.2018 സിനിമയുടെ വിജയം അദ്ദേഹം ദുരുപയോഗം ചെയ്‌തു. എന്തുകൊണ്ട് വർഷങ്ങൾ മുമ്പ് നടന്ന കാര്യം അന്ന് പറഞ്ഞില്ല. അദ്ദേഹത്തോട് ദേഷ്യമില്ല വിഷമമുണ്ട്, അദ്ദേഹം ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല. അമ്മ ജൂഡ് ആന്റണിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. വിഷമം സഹിക്കവയ്യാതെയായിരുന്നു കേസ് നൽകിയത്.
വാങ്ങിയ പണം തിരികെ നൽകി എന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് നിരത്തി ആന്റണി വാദിച്ചു. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മിൽ ഒരു വർഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വർഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നത് എന്ന് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു.
Story Highlights: Antony varghese against allegations raised by jude anthany joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here