Advertisement

ടൊവിനോ മലയാളത്തിന്റെ ‘ക്രിസ്റ്റ്യൻ ബെയ്ൽ’ സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം; ജൂഡ് ആന്തണി ജോസഫ്

September 26, 2024
Google News 1 minute Read

ടൊവിനോയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. ഓണം റിലീസായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം എആർഎം വൻവിജയം കൈവരിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രശംസ. സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോയെന്നും മലയാളത്തിന്‍റെ ക്രിസ്റ്റ്യൻ ബെയ്‌ൽ എന്നു പറയാമെന്നും ജൂഡ് പറഞ്ഞു.

അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടൊവിനോ എടുക്കുന്നുണ്ട്. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ‍്യന്‍റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണെന്നും ജൂഡ് കൂട്ടിച്ചേർത്തു.

ജൂഡ് ആന്തണി ജോസഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്

‘ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ എആർഎ കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറെ വീണ്ടും കണ്ടു. അഭിനന്ദനങ്ങൾ ടീം എആർഎം’, ജൂഡ് ആന്തണി കുറിച്ചു.

Story Highlights : Jude Anthany Joseph Praises Tovino Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here