ഓസ്കാർ ചിത്രം ’ദി എലഫന്‍റ് വിസ്പറേഴ്സിനെ’ ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്; ബൊമ്മനും ബെല്ലിക്കും ജേഴ്‌സി സമ്മാനിച്ച് ധോണി

രാജ്യത്തിന്‍റെ അഭിമാനം ഓസ്കര്‍ വേദിയില്‍ എത്തിച്ച ഇന്ത്യൻ സിനിമ ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ താരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിക്കും അവരുടെ പേര് പതിപ്പിച്ച തന്‍റെ 7–ാം നമ്പർ ജഴ്സി സമ്മാനിച്ചു.(CSK Fecilitates bomman bellie and director of the elephant whisperers)
സ്പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്പെഷ്യല്‍ വ്യക്തികള്‍ എന്ന കുറിപ്പോടെ ഓസ്കര്‍ ജേതാക്കളുടെ സന്ദര്‍ശന വിഡിയോ ചെന്നൈ സൂപ്പര്‍ കിംങ്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ധോണി ഓസ്കര്‍ ജേതാക്കളോട് സൗഹൃദ സംഭാഷണം നടത്തുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്‌തു. തുടന്ന് തന്റെ മകള്‍ സിവയേയും ധോണി പരിചയപ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന ഓസ്കര്‍ പുരസ്കാരവും ധോണി കൈകളിലെടുത്തു. ആനകളുടെ സംരക്ഷണത്തിനായി മുതുമല സങ്കേത്തതിന് സിഎസ്കെ നൽകുന്ന സംഭാവനയും ചടങ്ങിൽ കൈമാറി.
Story Highlights: CSK Fecilitates bomman bellie and director of the elephant whisperers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here