Advertisement

ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; എഫ്ഐആറിൽ അടിമുടി പിഴവ്

May 11, 2023
Google News 2 minutes Read
vandana das murder fir

ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിൽ അടിമുടി പിഴവ്. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് രാവിലെ 8.15നാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്. 8.30 ന് വന്ദനയുടെ മരണം സംഭവിച്ചിട്ടും 9.39 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കൊലപാതക ശ്രമം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 302, 304 ഉൾപ്പെടുത്തിയിട്ടില്ല. ഡോക്ടറെയാണ് ആദ്യം കുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ഡോക്ടറിൻ്റെ മൊഴിയനുസരിച്ചാണ് ഇത് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. (vandana das murder fir)

അതേസമയം, എഫ്ഐആറിൽ മാറ്റം വരുത്തുമെന്ന് പൊലീസ് അറിയിച്ചു. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരും. ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി ഇന്നലെത്തന്നെ രേഖപ്പെടുത്തി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ് വിലയിരുത്തി. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Read Also: ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍

സന്ദീപ് മറ്റൊരു കേസിലും പ്രതിയല്ല എന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേറ്റു. മാറിനിന്നില്ല, അക്രമിയെ തടയുകയാണ് ചെയ്തത് എന്നും പൊലീസ് വിശദീകരിക്കുന്നു.

ഡിവൈഎസ്പി ഡി.വിജയകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. എഫ്ഐആറിൽ മാറ്റം വരും. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരും. ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി ഇന്നലെത്തന്നെ രേഖപ്പെടുത്തി.

കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്ന് ഈ മാസം 10ന് പുലർച്ചെയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

Story Highlights: dr vandana das murder fir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here