നാട്ടിൽ മാന്യൻ, വീട്ടിൽ പ്രശ്നക്കാരൻ; ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിച്ചെന്ന് സന്ദീപിൻ്റെ പിതൃസഹോദരൻ

ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സന്ദീപ് നാട്ടിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാറില്ലായിരുന്നു എന്ന് സന്ദീപിൻ്റെ പിതൃസഹോദരൻ ഗോപാല പിള്ള. മദ്യപിച്ചാലും വീട്ടിൽ ചെന്ന് കിടക്കും. വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നു എന്നും ഗോപാല പിള്ള 24നോട് പ്രതികരിച്ചു. ഇന്നലെയാണ് ചികിത്സയ്ക്കായി പൊലീസ് എത്തിച്ച പ്രതി ആശുപത്രിയിൽ വച്ച് ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. (vandana murder sandeep relative)
“അവൻ യാതൊരു പ്രശ്നങ്ങളും ഉണ്ടാകാറില്ല. ഇത്തിരി കഴിച്ചു കഴിഞ്ഞാലും മിണ്ടാണ്ട് പോയി വീട്ടില് വന്ന് അവിടെ കിടക്കും. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും. അവിടെ എന്നും പ്രശ്നങ്ങൾ തന്നെയാ. ബന്ധുവാണെങ്കിലും ശരി ആ വീടുമായിട്ട് നമുക്ക് യാതൊരു ബന്ധവുമില്ല. പിന്നെ ഇവൻ ഇവിടെ വന്ന് എന്തെങ്കിലുമൊക്കെ നമ്മളോട് സംസാരിക്കുമ്പോ നമ്മള് സഹകരിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ. അത്രയും മാത്രമേ ഉള്ളൂ.”- ഗോപാല പിള്ള പറയുന്നു.
നാട്ടിലൊക്കെ ആൾക്കാരുമായി സഹകരിക്കുന്നുണ്ട് എന്നും ഗോപാല പിള്ള പറഞ്ഞു. സന്ദീപിന് ചില ബിസിനസ് ഉണ്ടായിരുന്നു. കവിഞ്ഞ പൈസ ഉണ്ടായിരുന്നു. അപ്പൊ കൂട്ടുകാർ ഒരുപാട് ഉണ്ടായിരുന്നു. വീട്ടിലെ സിറ്റുവേഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവൻ ആരെയും വകവെക്കുന്നതല്ല. അവൻ്റെ അമ്മ എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു വേറൊരു രീതിയിൽ പോകുന്ന ഒരു സ്ത്രീയാ.
Read Also: ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; എഫ്ഐആറിൽ അടിമുടി പിഴവ്
ഇന്നലെ അവൻ ഇങ്ങോട്ട് വന്നിട്ടില്ല. മാനസിക പ്രശ്നം ഇതുവരെ ഉള്ളതായിട്ട് അറിയില്ല. നേരത്തെ ഒരിക്കെ ഇവനെന്തോ പ്രശ്നമുണ്ടായിട്ട് തള്ളയും മോനും കൂടെ ഇവിടെ മെഡിസിറ്റിയിലോ, കൊല്ലത്ത് ഏതോ ഒരു ആശുപത്രിയിൽ ഉണ്ടായിരുന്നു. അവിടെ അന്ന് വയലന്റ് ആയിട്ട് നേഴ്സുമായിട്ട് എന്തൊക്കെയോ പ്രശ്നമുണ്ടായി. ഇതൊന്നും നമുക്ക് അറിയില്ല. ഇവൻ അവിടെ അക്രമം എന്തൊക്കെ കാണിച്ചു എന്നാ പറഞ്ഞേ. പക്ഷേ നമുക്ക് ക്ലിയർ ആയിട്ട് അറിയില്ല.
കൂട്ടുകാർ എന്ന് പറഞ്ഞാൽ അമ്പലം മുക്കിലാണ് കുറേ പേരുള്ളത്. പിന്നെ ഇവിടെ ചിലരൊക്കെ വീട്ടിൽ വരും. നമ്മളാരുമായിട്ടും ഒന്നുമില്ല. എന്നോടുള്ള ബഹുമാനം കൊണ്ടോ എന്തോ നമ്മളെ കാണുമ്പോ അവൻ വേറൊരു രീതിയില് പോവാ. വളരെ ദുഃഖമാണ് തോന്നുന്നത്. അതേ എനിക്ക് പറയാനുള്ളൂ. കാരണം ആ ഒരു പെൺകുട്ടിയുടെ ജീവിതമാണ്. അതിൻറെ കുടുംബവും അതിൻറെ വീട്ടിൻറെതും ഇത് കാണുമ്പോഴ് അത്രയധികം ദുഃഖമുണ്ട്. ഇവന് എന്ത് സംഭവിച്ചാലും ശരി. നമുക്ക് ദുഃഖമില്ല എന്നും ഗോപാല പിള്ള പ്രതികരിച്ചു.
Story Highlights: dr vandana murder sandeep relative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here