സമരം ഇന്നും തുടരുമെന്ന് ഐഎംഎ; മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും

വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), കെജിഎംഒഎ, , ഇഎസ്‌ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു,ലേബർ റൂം , അത്യാഹിത വിഭാഗം എന്നിവിടങ്ങളിലെ പണിമുടക്ക് ബാധിക്കില്ല. ഡോക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും.(Dr vandanadas murder protest will continue says IMA)
രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് ഓർഡിനന്‌സ് ആയി ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രശ്‌നപരിഹാരത്തിന് സർക്കാർ തല ഇടപെടലും സജീവമായത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഡോക്ടർമാരുടെ സംഘം ഇന്നലെ ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിലും എത്രയും വേഗം ഓർഡിനൻസ് ഇറക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടത്. ഈ ചർച്ചയിലെ വിവരങ്ങൾ ചീഫ് സെക്രട്ടറി വഴി ആരോഗ്യസെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്.വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും.
Story Highlights: Dr vandanadas murder protest will continue says IMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here