സഞ്ജുവിന്റെ രാജസ്ഥാനും നിതീഷ് റാണയുടെ കൊൽക്കത്തയും ഇന്ന് നേർക്കുനേർ; ഇരു ടീമിനും വിജയം നിർണായകം

പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിലനിർത്താൻ വിജയം എന്നതിനപ്പുറം മറ്റൊന്നുമില്ലാതെ സഞ്ജുവിന്റെ രാജസ്ഥാനും നിതീഷ് റാണയുടെ കൊൽക്കത്തയും ഇന്ന് ഐപിഎൽ 2023ന്റെ 56-ാം മത്സരത്തിനിറങ്ങുന്നു. വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ മൂന്നമാതെന്നാം എന്നതാണ് ഏറ്റവും പ്രധാനം. നിലവിൽ 11 കളിയിൽ 5 വിജയവുമായി രാജസ്ഥാൻ അഞ്ചാമതും 11 കളിയിൽ നിന്ന് 5 വിജയം തന്നെ നേടി കൊൽക്കത്ത ആറാമതുമാണ്. ( KKR vs RR IPL mach today ).
Read Also: ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ലക്നൗവിനെതിരെ, വിജയവഴിയിലെത്താൻ രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും
കഴിഞ്ഞ മത്സരത്തിൽ അവസാന പന്തിലെ നോബോൾ നിർഭാഗ്യം വരുത്തിവെച്ച തോൽവിയിൽ നിന്ന് പാഠം പഠിച്ച് ഇന്ന് വിജയം നേടാനാണ് രാജസ്ഥാന്റെ ശ്രമം. കൊൽക്കത്തയാകട്ടെ അവസാന മത്സരത്തിൽ അവസാന പന്തിൽ നേടിയെടുത്ത വിജയത്തിന്റെ ആവേശത്തിലാണ്. ഹൈദരാബാദിനെതിരെ ഫോമിലേക്ക് തിരിച്ചെത്തിയ ബട്ലറും സഞ്ജുവും ഇന്ന് തിളങ്ങുകയും ജെയ്സ്വാളും ഹെഡ്മയറും പടിക്കലും അടങ്ങുന്ന ബാറ്റിംഗ് നിര ആഞ്ഞടിക്കുകയും ചെയ്താൽ കൂറ്റൻ സ്കോർ തന്നെ പ്രതീക്ഷിക്കാം.
ആന്ദ്രെ റസൽ കൂടി ഫോമിലേക്ക് തിരികെയെത്തിയതോടെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത. റിങ്കു സിങ്ങും നിതീഷ് റാണയും ബാറ്റിങ്ങിൽ ഇന്നും വെടിക്കെട്ട് നടത്തുമെന്നാണ് കൊൽക്കത്തൻ ആരാധകരുടെ പ്രതീക്ഷ.
Story Highlights: KKR vs RR IPL mach today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here