യാത്രാസൗകര്യമില്ലാത്തതിനാൽ രോഗിയായ അച്ഛൻ മരിച്ചു, സമൂഹത്തിനായി സൗജന്യ ആംബുലൻസ് സേവനം ആരംഭിച്ച് യുവാവ്

യാത്രാസൗകര്യമില്ലാത്തതിനാൽ രോഗിയായ പിതാവിനെ നഷ്ടപ്പെട്ട വേദനനയിൽ സൗജന്യ ആംബുലൻസ് സേവനം ആരംഭിച്ച് പശ്ചിമ ബംഗാളിലെ ഒരു യുവാവ്. തൻ്റെ ചെറിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചാണ് ഷഫീഖുൽ എന്ന യുവാവ് ആംബുലൻസ് വാങ്ങി സൗജന്യ സേവനം നടത്തുന്നത്. സഹായം ആവശ്യമുള്ളവർക്ക് എത്ര വൈകിയാലും ഷഫീഖുള്ളിനെ വിളിക്കാം. (Bengal man starts free ambulance service after lack of transport kills his father)
ഉത്തർ ദിനാജ്പൂർ സ്വദേശിയായ ഷഫീഖുൽ ഹഖിന് 2014ലാണ് പിതാവിനെ നഷ്ടമായത്.യാത്രാ സൗകര്യമില്ലാത്തത് രോഗബാധിതനായ പിതാവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ തടസ്സമായി. ഈ വേദനാജനകമായ അനുഭവമാണ് പ്രദേശത്ത് സൗജന്യ ആംബുലൻസ് സർവീസ് ആരംഭിക്കാൻ ഷഫീക്കിനെ പ്രേരിപ്പിച്ചത്.
ഗ്രാമപ്രദേശങ്ങളിൽ ആവശ്യത്തിന് ആംബുലൻസുകളുടെയും കാറുകളുടെയും കുറവുണ്ടെന്ന് ഷഫീഖുൽ മനസ്സിലാക്കി. കൂടാതെ, ആളുകളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അമിത കൂലി ആവശ്യപ്പെടുന്ന ഡ്രൈവർമാരാണ് ചുറ്റും ഉള്ളതെന്ന് തിരിച്ചറിഞ്ഞു. പകൽ സമയത്ത് വാഹനങ്ങൾ ലഭ്യമാണെങ്കിലും രാത്രിയിൽ ഗ്രാമപ്രദേശങ്ങളിൽ യാത്രാസൗകര്യമില്ലെന്ന് ഷഫീഖുൽ പറയുന്നു.
ഇവന്റ് ഡെക്കറേഷൻ ബിസിനസ് നടത്തിയിരുന്ന ഷഫീഖുൽ, തൻ്റെ വരുമാനം ഉപയോഗിച്ച് കൂടുതൽ ആംബുലൻസുകളോ കാറുകളോ വാങ്ങി ആളുകളെ ആശുപത്രികളിൽ എത്തിക്കാൻ തീരുമാനിച്ചു. ബിസിനസ് വളർന്നപ്പോൾ ഒരു ആംബുലൻസ് വാങ്ങി. സൗജന്യ ആംബുലൻസ് സേവനം വിടിആറിന് സമീപമുള്ള നിരവധി ഗ്രാമങ്ങൾക്കും ബിഹാറിന്റെ ചില ഭാഗങ്ങളിലും പ്രയോജനപ്പെടുത്തുന്നു.
Story Highlights:Bengal man starts free ambulance service after lack of transport kills his father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here