കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്ന് നീക്കി ലോകാരോഗ്യ സംഘടന

കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്ന് നീക്കി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം 100ലധികം രാജ്യങ്ങളിലേക്ക് പടർന്നപ്പോഴാണ് എം പോക്സിനെ മഹാമാരി പട്ടികയിൽ ഉൾപ്പെടുത്തിയത്. എം പോക്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് മഹാമാരി പട്ടികയിൽ നിന്ന് ഈ രോഗത്തെ ഒഴിവാക്കിയത്. ( Mpox no longer a global emergency, WHO says ).
കഴിഞ്ഞ വർഷം ജൂലൈയിലാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ Tedros Adhanom Ghebreyesus എം പോക്സിനെ മഹാമാരി പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി എം പോക്സ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഇതി പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം അറിയിച്ചു.
Read Also: കുരങ്ങുപനി: അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന കർശനമാക്കണമെന്ന് കേന്ദ്രം
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്.
രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ. മുഖത്ത് പ്രത്യക്ഷപ്പെട്ട കുരുക്കൾ ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.
Story Highlights: Mpox no longer a global emergency, WHO says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here