നഹ്ദ റിയൽ കേരള സൂപ്പർ കപ്പിന് നാളെ ജിദ്ദയിൽ തുടക്കം

നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ നാളെ (വെള്ളി) ആരംഭിക്കും. വസീരിയയിലെ താവൂൻ സ്റ്റേഡിയറ്റിലാണ് കളി നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കംപ്യുട്ടക്ക് ഐടി സോക്കർ, അബീർ ബ്ലുറ്റാർ എഫ്‌സിയുമായി ഏറ്റുമുട്ടും.
രാത്രി 7:30ന് ആദ്യമത്സരത്തിൽ കംപ്യുട്ടക്ക് ഐടി സോക്കർ, അബീർ ബ്ലുറ്റാർ എഫ്‌സിയുമായും രണ്ടാമത്തെ മത്സരത്തിൽ ഷറഫിയ ട്രേഡിങ് സാബിൻ എഫ്‌സി, ബാഹി ഗ്രുപ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായും മാറ്റുരയ്ക്കും. ഉദ്ഘാടനത്തോടനുബന്ധിച് വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തുടർന്നുള്ള വെള്ളിയാഴ്ചകളിൽ എ, ബി ഡിവിഷനുകൾക്ക് പുറമെ ജൂനിയർ വിഭാഗം മത്സരങ്ങളും ഉണ്ടായിരിക്കും. ടൂർണമെന്റിലെ വിജയികൾക്ക് എല്ലാ ഡിവിഷനുകളിലും ക്യാഷ് പ്രൈസും ഫാമിലികൾക്കുള്ള പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ഫിറോസ് ചെറുകോട്, ടൂര്ണമെന്റിന്റെ മുഖ്യ പ്രായോചകരായ നഹ്ദഗ്രൂപ്പ് മാനേജിങ് ഡിറക്റ്റർ നാസർ നാലകത്ത്, മാർക്കറ്റിങ് മാനേജർ മസൂദ് റഹ്‌മാൻ,ഫിനാൻസ് ഓഫിസർ ആദിൽ റിയകേരള ഡയറക്റ്റർമാരായ യാസർ അറഫാത്, യഹ്‌കൂബ്, കൺവീനർ ബിജു ആക്കോട്, സിസി അബ്ദുറസാക്ക് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Story Highlights: nahda real super cup jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here