Advertisement

കേരള സ്റ്റോറി ടീം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി: മെയ് 12 ന് മുഖ്യമന്ത്രിക്കായി പ്രത്യേക സ്‌ക്രീനിംഗ്

May 11, 2023
Google News 2 minutes Read
Kerala Story team met Yogi Adityanath

ലഖ്‌നൗവിൽ വച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം. നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്.(yogi adityanath meets with the kerala story team)

മെയ് 12 ന് ലോക്ഭവനിലെ പ്രത്യേക സ്‌ക്രീനിംഗിൽ യോഗി ആദിത്യനാഥ് ചിത്രം കാണുമെന്നാണ് റിപ്പോർട്ട് . മുഴുവൻ മന്ത്രിമാരും അന്ന് ചിത്രം കാണാൻ യോഗിയ്‌ക്കൊപ്പം ഉണ്ടാകുമെന്നും സൂചനയുണ്ട്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

“ഉത്തർപ്രദേശ് സർക്കാരും യോഗി ജിയും ഈ നടപടി സ്വീകരിക്കുകയും ഞങ്ങളുടെ മനോവീര്യം വളരെയധികം വർധിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മുഖ്യമന്ത്രിയോട് വളരെ നന്ദിയുള്ളവരാണ്.“ വിപുൽ ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിനിമയ്‌ക്ക് സംസ്ഥാനത്ത് നികുതി ഇളവ് പ്രഖ്യാപിച്ചത് . ചിത്രത്തിനെതിരായ ഉയരുന്ന എതിർപ്പുകളെ കുറിച്ചും, അണിയറ പ്രവർത്തകർ യോഗിയുമായി ചർച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

Story Highlights: yogi adityanath meets with the kerala story team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here