Advertisement

കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ഷിംല ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി പ്രിയങ്ക ഗാന്ധി

May 13, 2023
Google News 3 minutes Read
karnataka-election-result-2023-prayers-for-victory-priyanka-gandhi-offers-prayers-at-jakhu-hanuman

കർണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണലിൽ കോൺഗ്രസിന് മുന്നേറ്റം തുടരുകയാണ്. ഇതിനിടെ ഷിംലയിലെ പ്രശസ്തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രാർത്ഥനയോടെ ഇരിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വിഡിയോ കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്.(Karnataka Election Results 2023 priyanka gandhi prayers in hanuman temple)

ഷിംലയിലെ പ്രശസ്തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദർശിക്കുകയും രാജ്യത്തിന്റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌തെന്ന അടിക്കുറിപ്പോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോള്‍ 130 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 66 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 22 സീറ്റില്‍ ജെ.ഡി.എസും മറ്റുള്ളവര്‍ 6 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. നേതാക്കന്മാർ മധുരം വിളമ്പുന്നതും പ്രവർത്തകരുടെ ആഘോഷവുമൊക്കെ തകിർതിയായി നടക്കുകയാണ്.

കോൺഗ്രസ് വിജയ കുതിപ്പ് തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധിയുടെ വീഡിയോ പാർട്ടി പങ്കുവച്ചിരുന്നു. അതേസമയം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന സർവേകളിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയർന്നുവരുമെനന്നായിരുന്നു പ്രവചനം. ഇന്ന് നടക്കുന്ന വോട്ടെണ്ണലോടെ ഇത് ശരിയാണെന്ന് തെളിയുകയാണ്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഞ്ച് ‘ഗ്യാരന്റികൾ ‘ നടപ്പാക്കുമെന്നാണ് പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി) പദ്ധതി, എല്ലാ കുടുംബങ്ങളിലെയും മുതിർന്ന സ്ത്രീകൾക്ക് 2,000 രൂപ പ്രതിമാസ സഹായ (ഗൃഹ ലക്ഷ്മി) പദ്ധതി, ഓരോ ബിപിഎൽ കുടുംബാംഗങ്ങൾക്കും സൗജന്യമായി 10 കിലോ അരി (അന്ന ഭാഗ്യം) പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Story Highlights: Karnataka Election Results 2023 priyanka gandhi prayers in hanuman temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here