Advertisement

ജെഡിഎസിന്റെ പൊന്നാപുരം കോട്ടയിലേക്കും കോണ്‍ഗ്രസ് ഇടിച്ചുകയറി; കോണ്‍ഗ്രസ് തേരോട്ടം ബിജെപിയെ തുരുത്തുകളില്‍ ഒതുക്കി

May 13, 2023
Google News 2 minutes Read
Political map of Karnataka has changed Karnataka election 2023

കര്‍ണാടകയുടെ ആറ് മേഖലകളിലില്‍ അഞ്ചിടത്തും കോണ്‍ഗ്രസിന്റെ തേരോട്ടമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കാണാനായത്.തീരദേശ മേഖലയില്‍ ഭൂരിപക്ഷം സീറ്റും നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് ബിജെപിയുടെ ഏക ആശ്വാസം.ശക്തി കേന്ദ്രമായ ഓള്‍ഡ് മൈസുരുവില്‍ ജെ ഡി എസിന് കാലിടറി. (Political map of Karnataka has changed Karnataka election 2023)

കര്‍ണാടകയുടെ ആറ് മേഖലകളിലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാനായി സെന്‍ട്രല്‍ കര്‍ണാടക,ഹൈദരാബാദ് കര്‍ണാടക ,മുംബൈ കര്‍ണാടക,ഓള്‍ഡ് മൈസുരു എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സമഗ്രാധിപത്യമാണ് കാട്ടിയത്. ഹെദരാബാദ് കര്‍ണാടക മേഖലയിലെ 40 മണ്ഡലങ്ങളിലെ പകുതിയിലധികം സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. മുംബൈ കര്‍ണാടക മേഖലയിലും അന്‍പത് മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനെ കൈ പിടിച്ചു കയറ്റി. ഓള്‍ഡ് മൈസുരു എന്ന ജെഡിഎസിന്റെ പൊന്നാപുരം കോട്ടയില്‍ ഗൗഡ കുടുംബത്തിന് കാലിടറി.ജെ ഡി എസിന്റെ പരമ്പരാഗത സീറ്റുകള്‍ കോണ്‍ഗ്രസിന് ഒപ്പം നിന്നു.

തീരദേശ മേഖലയിലും,ബെംഗളുരുവിലുമാണ് ബിജെപിക്ക് പിടിച്ചു നില്‍ക്കാനായത്. പ്രധാനമന്ത്രിയുടെ മണിക്കൂറുകള്‍ നീണ്ട റോഡ് ഷോ പ്രചാരണം നഗരമേഖകളില്‍ പ്രതീക്ഷിച്ച ഫലം ബി ജെ പിക്ക് നല്‍കിയില്ല.നഗരമേഖകളില്‍ ബി ജെ പിക്ക് സിറ്റിങ്ങ് സീറ്റുകള്‍ ചിലതെല്ലാം നഷ്ടമായി പരമ്പരാഗത തീരദേശ മേഖലയിലെ സീറ്റുകള്‍ നിലനിര്‍ത്തിയതാണ് ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ നല്‍കുന്ന ഏറ്റവും വലിയ ആശ്വാസം.

ബംഗളൂരു നഗര മേഖല അഥവാ ഗ്രേറ്റര്‍ ബെംഗളൂരുവിലെ 32 സീറ്റുകളില്‍ കോണ്‍ഗ്രസും ബി ജെ പിയും 16 സീറ്റുകള്‍ വീതം നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 14 ഉം ബി ജെ പി ക്ക് 12 ഉം ജനതാദളിന് രണ്ടും സീറ്റ് ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു നഗരത്തിലെ 22 മണ്ഡലങ്ങളില്‍ ബിജെപി ക്കായിരുന്നു ലീഡ്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

തീര കര്‍ണാടകയിലെ 21 സീറ്റില്‍ ബിജെപി 13ഉം കോണ്‍ഗ്രസ് എട്ടും സീറ്റുകളില്‍ ഇക്കുറി വിജയിച്ചു.ദക്ഷിണ കന്നഡ, ഉഡുപ്പി , ഉത്തര കന്നഡ എന്നിവയാണ് തീര കര്‍ണാടകയിലുള്ളത്. 2018ല്‍ ഇവിടെ ആഖജ 16 ഇടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് അന്ന് മൂന്ന് സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

മധ്യ കര്‍ണാടകയിലെ 35 സീറ്റുകളില്‍ കോണ്‍ഗ്രസ് 26 സീറ്റുകളില്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ബി ജെ പിക്ക് ആറും ജെ ഡി എസിന് രണ്ടും മറ്റുള്ളവര്‍ക്ക് ഒന്നും സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ശിവമോഗ ,ദാവണ്‍ഗെരെ ,ചിക്കമംഗളൂരു, ചിത്രദുര്‍ഗ എന്നിവയാണ് ഈ മേഖലയില്‍ . കഴിഞ്ഞ തവണ 20 സീറ്റുകളില്‍ ബിജെപി ജയിച്ചിരുന്നു.

ജനതാദളിന്റെ തട്ടകമാണ് പഴയ മൈസൂര്‍ മേഖല. ചാമരാജ് നഗര്‍ ,കുടക്, മാണ്ഡ്യ, മൈസൂര്‍ ,രാമനഗര, ബെംഗളൂരു റൂറല്‍ ,കോലാര്‍ ,ചിക്ക ബല്ലാ പ്പുര ,തുംകൂര്‍,ഹാസന്‍ എന്നീ സ്ഥലങ്ങള്‍ അടങ്ങിയ പഴയ മൈസൂരിലെ 55 ല്‍ 34ഉം കോണ്‍ഗ്രസ് നേടി. ജനതാദളിന് 14 ഉം ആഖജ ക്ക് 5 സീറ്റിലും വിജയിക്കാനേ കഴിഞ്ഞുള്ളൂ. ഇവിടെ മറ്റുള്ളവര്‍ 2 സീറ്റ് നേടി.

മഹാരാഷ്ട്ര യോട് ചേര്‍ന്നുള്ള മുംബൈ കര്‍ണാടകയില്‍ 50 ല്‍ 32 സീറ്റ് കോണ്‍ഗ്രസിനാണ്. ആഖജ ക്ക് 17 സീറ്റില്‍ ജയിക്കാനേ കഴിഞ്ഞുള്ളൂ. ജനതാദളിന് ഒരു സീറ്റുണ്ട്. വിജയപുര, ബെല്‍ഗാം ,ബാഗല്‍ കോട്ട്, ധാര്‍വാഡ് ,ഗദക് ,ഹാവേരി എന്നിവിടങ്ങളാണ് ഈ മേഖലയില്‍. 2018ല്‍ ആഖജ 30 സീറ്റ് നേടിയിരുന്നു. ലോക്‌സഭയില്‍ 46 ഇടത്ത് മുന്നിട്ടു നില്‍ക്കുകയും ചെയ്തു .

ആന്ധ്രയോട് ചേര്‍ന്നുള്ള ഹൈദരാബാദ് കര്‍ണാടകയിലും കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി. 31 സീറ്റില്‍ 20 ഇടത്ത് കോണ്‍ഗ്രസും 8 സീറ്റില്‍ ബി ജെ പിയും രണ്ടിടത്ത് ജനതാദളും വിജയിച്ചു. 2018 ലും കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. ബിദര്‍ ,കല ബുര്‍ഗി ,യാദ് ഗിര്‍ ,റായ്ചൂര്‍ ,കൊപ്പാല്‍ ,ബെല്ലാരി ,വിജയനഗര എന്നിവിടങ്ങളാണ് ഈ മേഖലയില്‍.

Story Highlights: Political map of Karnataka has changed Karnataka election 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here