പ്രീമിയർ ലീഗിൽ നിന്നും സതാംപ്ടൺ പുറത്തേക്ക്; തരം താഴ്ത്തൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ
പ്രീമിയർ ലീഗിൽ നിന്നും ഈ സീസണിൽ തരം താഴ്ത്തപ്പെടുന്ന ആദ്യ ടീമായി സതാംപ്ടൺ. ഇന്നത്തെ മത്സരത്തിൽ ഫുൾഹാമിനോട് തോറ്റതാണ് തരംതാഴ്ത്തലിലേക്ക് സതാംപ്ടൺ വീഴാൻ കാരണമായത്. രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ 36 മത്സരങ്ങളിൽ നിന്നായി 24 പോയിന്റുകൾ മാത്രമാണ് ടീമിന്റെ സമ്പാദ്യം. മുന്നേറ്റ താരങ്ങളായ കാർലോസ് വിനിഷ്യസും അലക്‌സാണ്ടർ മിട്രോവിച്ചുമാണ് ഫുൾഹാമിനായി വിജയ ഗോൾ നേടിയത്. ഈ സീസണിൽ ഇതുവരെ മൂന്ന് പരിശീലകരെ മാറ്റി പരീക്ഷിച്ചെങ്കിലും സതാംപ്ടണ് നേടാൻ കഴിഞ്ഞത് ആറ് വിജയങ്ങൾ മാത്രമാണ്. 2012 ലാണ് ടീം അവസാനമായി രണ്ടാം ഡിവിഷനിലേക്ക് വീണത്. Southampton relegated from Premier League after 10-year stay
ഇന്ത്യൻ വംശജനായ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി ശുനക് പിന്തുണയ്ക്കുന്ന ടീമാണ് സതാംപ്ടൺ. ഇന്ന് ഫുൾഹാമിനെതിരായ മത്സരത്തിൽ ഋഷി ശുനക് ഗാലറിയിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വരാൻപോകുന്ന ദുഃഖപൂരിത ദിനങ്ങളെ മുന്നില്കണ്ടാകണം ആരധകർ വളരെ കുറവായിരുന്നു ഇന്ന് സ്റ്റേഡിയത്തിൽ. നവംബർ ആറിന് ന്യൂകാസിലിനോടേറ്റ തോൽവിയാണ് സതാംപ്ടണെ റെലിഗെഷൻ സോണിലേക്ക് വീഴുന്നത്. പിന്നീട് മുകളിലേക്ക് കരകയറാൻ ടീമിന് സാധിച്ചില്ല. ആ മത്സരത്തിന് ശേഷം മുഖ്യ പരിശീലകൻ റാൽഫ് ഹസിൻഹുട്ടലിനെ ടീം പുറത്താക്കി. തുടർന്ന്, പരിശീലകനായി സ്ഥാനമേറ്റ നഥാൻ ജെയിംസ് എട്ട് മത്സരങ്ങളിൽ ഏഴെണ്ണവും തോറ്റത് ടീമിന് പുറത്തേക്കുള്ള വഴി തുറന്നു. പിന്നീട് ഇടക്കാല പരിശീലകനായെത്തിയ റൂബൻ സെല്ലെസിന് വരാനിരിക്കുന്ന വിധിയെ തടുക്കാൻ സാധിച്ചില്ല.
Read Also: കേരള ബ്ലാസ്റ്റേഴ്സിൽ 2026 വരെ കരാർ പുതുക്കി യുവതാരം നിഹാൽ സുധീഷ്
രണ്ടു ടീമുകൾ കൂടി ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെടും. 35 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുകളുമായി മുൻ പ്രീമിയർ ലീഗ് ജേതാക്കൾ കൂടിയായ ലെയ്‌സെസ്റ്റർ സിറ്റിയും 36 മത്സരങ്ങൾ നിന്നായി 31 പോയിന്റുകളുമായി ലീഡ്സ് യുണൈറ്റഡുമാണ് നിലവിൽ റെലിഗെഷൻ സോണിലുള്ളത്. തൊട്ടു മുകളിലുള്ള എവെർട്ടണും തരം താഴ്ത്തൽ ഭീഷണി നേരിടുന്നു. അതേസമയം, രണ്ടാം ഡിവിഷനിൽ നിന്നും ബേൺലിയും ഷെഫീൽഡ് യുണൈറ്റഡും പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയിട്ടുണ്ട്.
Story Highlights: Southampton relegated from Premier League after 10-year stay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here