മൂന്ന് പേരുടെ ഡിഎന്‍എ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ കുഞ്ഞിന് ജന്മം നല്‍കി; അപൂര്‍വ്വ സംഭവം ബ്രിട്ടണില്‍

ഐവിഎഫ് പ്രക്രിയയിലൂടെ മൂന്ന് പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നല്‍കി ബ്രിട്ടണിലെ ആശുപത്രി. ചികിത്സിച്ചുമാറ്റാന്‍ കഴിയാത്ത മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ പാരമ്പര്യമായി കുട്ടികളിലുണ്ടാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ രംഗത്തെ പുതിയ അത്ഭുതം ഡോക്ടര്‍മാര്‍ സാധിച്ചെടുത്തത്.
കുഞ്ഞിന്റെ മാതാപിതാക്കളാണ് ഡിഎന്‍എ എടുത്ത രണ്ടുപേര്‍. 0.1 ശതമാനം ഡിഎന്‍എ കുഞ്ഞിനായി നല്‍കിയത് മറ്റൊരു സ്ത്രീയാണ്. സ്വകാര്യത ഉറപ്പിക്കുന്നതിനായി യുകെയിലെ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ കുഞ്ഞിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. മൈറ്റോകോണ്‍ഡ്രിയല്‍ രോഗമുള്ള ആളുകള്‍ക്ക് അവരുടെ കുഞ്ഞുങ്ങളിലേക്ക് കൂടി ഈ രോഗം പകരാതിരിക്കാനുള്ള മാര്‍ഗമായ മൈറ്റോകോണ്‍ഡ്രിയല്‍ ദാന ചികിത്സയിലൂടെയാണ് കുഞ്ഞിനെ ജനിപ്പിക്കാന്‍ കഴിഞ്ഞതെന്ന് യുകെയിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി അധികൃതര്‍ പറഞ്ഞു. മൈറ്റോകോണ്ട്രിയല്‍ രോഗങ്ങള്‍ അമ്മയിലൂടെ മാത്രമേ പകരുകയുള്ളൂ.
Read Also: ശ്വാസനാളത്തില്‍ നാല് വര്‍ഷമായി കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്ത് ഡോക്ടര്‍മാര്‍
കുഞ്ഞിന് അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നുമുള്ള ഡിഎന്‍എയ്‌ക്കൊപ്പം പുറത്തുനിന്നുള്ള ദാതാവിന്റെ ഡിഎന്‍എയും ഉണ്ടെന്ന് ഉറപ്പാക്കും. മൂന്നാമതൊരു ദാതാവ് ഉണ്ടെങ്കിലും ഭ്രൂണത്തില്‍ മാതാപിതാക്കളുടെ ഡിഎന്‍എയാണ് ഭൂരിഭാഗവുമെന്നതിനാല്‍ ജീവശാസ്ത്രപരമായി കുഞ്ഞ് ദമ്പതികളുടേത് തന്നെയായിരിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതുവരെ അഞ്ച് കുഞ്ഞുങ്ങളെയാണ് സൃഷ്ടിച്ചതെന്നും ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി അറിയിച്ചു.
Story Highlights: Baby with DNA from three people born in Britain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here