Advertisement

ശ്വാസനാളത്തില്‍ നാല് വര്‍ഷമായി കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്ത് ഡോക്ടര്‍മാര്‍

May 12, 2023
Google News 3 minutes Read
രോഗിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിനാണ് എല്ല് ശ്വാസനാളത്തില്‍ കുടുങ്ങിയത് മൂലം നാല് വര്‍ഷത്തോളം ദുരിതമനുഭവിക്കേണ്ടിവന്നത്. വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്‌നങ്ങളുമായിരുന്നു അലട്ടിയിരുന്നത്. ഒപ്പം കഴുത്തനനക്കുമ്പോള്‍ കടുത്ത വേദനയും, ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും. ചികിത്സയ്ക്കായി ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളില്‍ 71കാരനായ സലീം പരിശോധന നടത്തിയെങ്കിലും ഒരു കുറവുമുണ്ടായില്ല.(Doctors took out a piece of bone that stuck in trachea

രോഗിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിനാണ് എല്ല് ശ്വാസനാളത്തില്‍ കുടുങ്ങിയത് മൂലം നാല് വര്‍ഷത്തോളം ദുരിതമനുഭവിക്കേണ്ടിവന്നത്. വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്‌നങ്ങളുമായിരുന്നു അലട്ടിയിരുന്നത്. ഒപ്പം കഴുത്തനനക്കുമ്പോള്‍ കടുത്ത വേദനയും, ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും. ചികിത്സയ്ക്കായി ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളില്‍ 71കാരനായ സലീം പരിശോധന നടത്തിയെങ്കിലും ഒരു കുറവുമുണ്ടായില്ല.(Doctors took out a piece of bone that stuck in trachea)

ശ്വാസകോശ അണുബാധയ്ക്കുളള മരുന്ന് കഴിച്ച് താത്കാലീക ആശ്വാസം നേടിയിരുന്ന സലീം മെയ് 4 നാണ് രാജഗിരി ആശുപത്രിയില്‍ എത്തുന്നത്. ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ.മെല്‍സി ക്ലീറ്റസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ, സിടി സ്‌കാന്‍ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്. വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നില്‍ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സിടി സ്‌കാനില്‍ വ്യക്തമായി.

Read Also: നന്നായി വെള്ളം കുടിയ്ക്കാം, ജീവിതശൈലിയില്‍ ഈ മാറ്റങ്ങള്‍ വരുത്താം; മൂത്രാശയക്കല്ലുണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്…

ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ എല്ല് വിഴുങ്ങി പോയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടര്‍മാര്‍. തുടര്‍ന്ന് ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്രോങ്കോ സ്‌കോപ്പിയിലൂടെ എല്ലിന്റെ കഷണങ്ങള്‍ നീക്കം ചെയ്യുകയും, ശ്വസന പ്രക്രിയ പുനസ്ഥാപിക്കുകയും ചെയ്തു. രോഗിയുടെ പ്രായം കണക്കിലെടുത്ത് ലോക്കല്‍ അനസ്‌തേഷ്യ നല്‍കി അതീവ സൂക്ഷ്മതയോടെയായിരുന്നു ഡോക്ടര്‍മാര്‍ ബ്രോങ്കോ സ്‌കോപ്പി പൂര്‍ത്തിയാക്കിയത്. ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ദിവ്യ ആര്‍, ഡോ.ജ്യോത്സന അഗസ്റ്റിന്‍ എന്നിവരും ചികിത്സയില്‍ പങ്കാളികളായി.

Read Also: കഠിനമായ തലവേദനയോ? കാരണങ്ങള്‍ ഇവയുമാകാം

രോഗിയുടെ അറിവില്ലാതെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശ്വാസനാളത്തിലെത്തി തടസ്സമുണ്ടാക്കുന്ന അവസ്ഥ കുട്ടികളില്‍ പതിവാണെങ്കിലും, മുതിര്‍ന്നവരില്‍ അസാധാരണമാണെന്ന് ഡോ.രാജേഷ് വി പറഞ്ഞു. കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണെന്നും നാല് വര്‍ഷമായുളള ദുരിതത്തില്‍ നിന്നും പിതാവിന് മോചനം നല്‍കിയ ഡോക്ടര്‍മാര്‍ക്ക് നന്ദിയെന്നും സലീമിന്റെ മകന്‍ പറഞ്ഞു. ശ്വാസകോശ വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മധുരം വിതരണം ചെയ്താണ് സലീമും, കുടുംബവും നാട്ടിലേക്ക് മടങ്ങിയത്.

Story Highlights: Doctors took out a piece of bone that stuck in trachea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here