Advertisement

യുക്രൈൻ യുദ്ധം: സമാധാനത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് സെലൻസ്‌കിയോട് മാർപാപ്പ

May 14, 2023
Google News 3 minutes Read
Ukraine war_ Pope tells Zelensky he is 'praying for peace'

യുക്രൈനിൽ സമാധാനം പുലരാൻ നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി വത്തിക്കനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. (Ukraine war: Pope tells Zelensky he is ‘praying for peace’)

ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പയും പ്രസിഡന്റ് സെലെൻസ്‌കിയും യുക്രൈനിലെ യുദ്ധം മൂലമുണ്ടായ മാനുഷികവും രാഷ്ട്രീയവുമായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തതായി വത്തിക്കാൻ അറിയിച്ചു. അതീവ സുരക്ഷയിലാണ് കൂടിക്കാഴ്ച നടന്നത്. സ്ഥലത്ത് 1000-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

റഷ്യ-യുക്രൈൻ സംഘർഷത്തിൽ മധ്യസ്ഥനായി പ്രവർത്തിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ മാസം ആദ്യം, യുദ്ധം അവസാനിപ്പിക്കാൻ വത്തിക്കാൻ ഒരു സമാധാന പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നാൽ ദൗത്യം എന്താണെന്ന് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

Story Highlights: Ukraine war: Pope tells Zelensky he is ‘praying for peace’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here