ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ, പൊലീസിന് വീഴ്ച ഉണ്ടായെന്ന് ആർഎംഒ

ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു
അതേസമയം ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ടതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആർഎംഒ ഡോ എസ് അനിൽകുമാർ. ഓടി ഒളിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ആർഎംഒ വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരും ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ഡോക്ടർ അനിൽകുമാർ കുറ്റപ്പെടുത്തി.
Read Also: ഡോക്ടർ വന്ദന ദാസ് കൊലപാതകം; അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്
Story Highlights: Vandana murder case accused Sandeep mentally healthy, Doctor Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here