ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിരുന്നു. പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം കോടതിയെ അറിയിച്ചത്. (Dr.vandana das murder case sc will consider sandeep’s bail plea today)
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോഴും സുപ്രീംകോടതി പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് തേടി. സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
Read Also: ‘ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; കുഴിയിലേക്ക് ചാടി രക്ഷപ്പെട്ടു’; ഞെട്ടൽ മാറാതെ അജ്ന
കഴിഞ്ഞ സെപ്റ്റംബര്‍ മാസം ആദ്യം പ്രതി സന്ദീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി ആ ഘട്ടത്തില്‍ വ്യക്തമാക്കി.കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതിഭാഗത്തിന്റെ വാദവും സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല.ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇന്ന് പ്രതി സന്ദീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്.കഴിഞ്ഞ വര്‍ഷം മെയ് 10-നാണ് ഡോക്ടര്‍ വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
Story Highlights : Dr.vandana das murder case sc will consider sandeep’s bail plea today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here