Advertisement

ജനവിധി അംഗീകരിക്കുന്നു, കർണാടക വിധി മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല; അനിൽ ആൻറണി

May 15, 2023
Google News 2 minutes Read

കർണാടകയിലെ തോൽവി നേതൃത്വം പരിശോധിക്കുമെന്ന് അനിൽ ആൻറണി. ജനവിധി അംഗീകരിക്കുന്നു. പ്രചാരണത്തിറങ്ങിയ മേഖലകളിൽ ബിജെപി ജയിച്ചു. 1985 ന് ശേഷം കർണാടകയിൽ തുടർഭരണ ചരിത്രമുണ്ടായിട്ടില്ല. കർണാടക വിധിയിൽ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല. 2024 ലെ തെരഞ്ഞെടുപ്പിൽ കർണാടക പ്രതിഫലിക്കില്ല. ദേശീയ തെരഞ്ഞെടുപ്പിന്റെ സാഹചര്യം വേറെയാണെന്ന് അദ്ദേഹം ട്വന്റിഫോനോട് പറഞ്ഞു.

പ്രതിപക്ഷ നിരയിൽ മോദിക്ക് ബദലായ നേതാവില്ല. ഭാരത് ജോഡോ യാത്ര ചലനമുണ്ടാക്കില്ല. മോദി സർക്കാറിന്റേത് ഹിന്ദുത്വ അജണ്ടയെന്നത് ആഖ്യാനം മാത്രമാണ്. എല്ലാവരും ഒപ്പം നിർത്തുക എന്നതാണ് മോദിയുടെ നയം. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന വിമർശനം കാര്യമാക്കുന്നില്ലെന്നും അനിൽ ആൻറണി കൂട്ടിച്ചേർത്തു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

Story Highlights: Anil K Antony reaction to Karnataka Assembly election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here