‘സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് അനിൽ കെ ആന്റണി 25 ലക്ഷം രൂപ വാങ്ങി’; വെളിപ്പെടുത്തലുമായി ടി.ജി നന്ദകുമാർ

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് അനിൽ കെ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്ന് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. ആവശ്യമെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാൾ ആണെന്നും നന്ദകുമാർ പറഞ്ഞു. പിജെ കുര്യനും പിടി തോമസും ഇടപെട്ടാണ് അഞ്ചുതവണയായി പണം തിരികെ ലഭിച്ചത്. പരാതി നൽകുന്നതിൽ നിന്ന് പിജെ കുര്യനാണ് പിന്തിരിപ്പിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ( anil k antony recieved 25 lakhs for cbi standing council placement says tg nandakumar )
അനിൽ ആന്റണിക്ക് പിന്നാലെ ബിജെപിയുടെ വനിതാ നേതാവിനെതിരെയും നന്ദകുമാർ ആരോപണം ഉന്നയിച്ചു. കേരളത്തിൽ നിന്നുള്ള വനിതാ നേതാവ് പത്തുലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
അതിനിടെ, അനിൽ കെ ആന്റണിക്കെതിരെ പരാതിയുമായി ടി ജി നന്ദകുമാർ തന്നെ കണ്ടിരുന്നുവെന്ന് പിജെ കുര്യൻ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് അനിൽ കെ ആന്റണിയുടെ പ്രതികരണം.
Story Highlights : anil k antony recieved 25 lakhs for cbi standing council placement says tg nandakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here