Advertisement

NSS യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു; ടി.ജി നന്ദകുമാറിനെതിരെ കേസ്

June 10, 2024
Google News 3 minutes Read

എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു എന്ന പരാതിയിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. എൻഎസ്എസ് വെണ്ണല കരയോഗത്തിന്റെ സെക്രട്ടറിയായി 29 വർഷം പ്രവർത്തിച്ച 80 വയസുകാരൻ കെ പി ഭരതപണിക്കർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെണ്ണല സ്വദേശി ഭരതപ്പണിക്കർ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ടിജി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പാനലിൽ 11 പേർ വിജയിച്ചു. എതിർ പാനലിൽ നിന്ന് ഭരതപണിക്കർ ഉൾപ്പടെ നാലു പേരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാരവാഹിത്വം സംബന്ധിച്ച തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾക്കെതിരെ അസഭ്യവർഷം നടത്തിയതായും പരാതിയുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് ടിജി നന്ദകുമാറിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തു. നന്ദകുമാറിന്റെ ഒപ്പം ഉണ്ടായിരുന്ന എം ബി മുരളീധരൻ, മധുസൂദനൻ എന്നിവരും കേസിലെ പ്രതികളാണ്. വിഷയത്തിൽ പ്രതികരിക്കാൻ നന്ദകുമാർ തയ്യാറായില്ല.

Story Highlights : Case against TG Nandakumar for attack Elderly man beaten during NSS union election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here