Advertisement

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി അമിതാഭ് ബച്ചന്‍; ബൈക്കില്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തിച്ച് ആരാധകന്‍

May 15, 2023
Google News 4 minutes Read
fan-gives-lift-to-amitabh-bachchan-on-bike

ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്‍. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമിതാഭ് ബച്ചന്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.(Fan gives lift to Amitabh Bachchan on bike)

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഗതാ​ഗതക്കുരുക്കിൽ പെട്ട തന്നെ കൃത്യസമയത്ത് ഷൂട്ടിം​ഗ് സെറ്റിലെത്തിച്ച ബൈക്ക് യാത്രക്കാരന് നന്ദിയും താരം അറിയിച്ചു. “സവാരിക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ അറിയില്ല.. എന്നാൽ നിങ്ങൾ എന്നെ നിർബന്ധിച്ച് ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു.

മഞ്ഞ ടീ ഷര്‍ട്ടിട്ട തൊപ്പി ധരിച്ച സുഹൃത്തിന് നന്ദി”.അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിലവിൽ താരം ചിത്രീകരണ വേളയിലെ അപകടത്തെ തുടർന്ന് വിശ്രമത്തിലായത് കൊണ്ട് ഈ ചിത്രം എന്ന് എടുത്തതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Story Highlights: Fan gives lift to Amitabh Bachchan on bike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here