റിസോര്‍ട്ടിനായി നിര്‍മിച്ച തടയണയും പിന്നാലെ വന്ന വിവാദങ്ങളും; കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ജനകീയ കോടതിയില്‍ പി വി അന്‍വറിന്റെ മറുപടി

തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ വിവാദങ്ങളിലൊന്നായ അനധികൃത തടയണ വിഷയത്തില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ജനകീയ കോടതിയില്‍ മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. 2012ല്‍ താന്‍ വാങ്ങിയ ഭൂമിയില്‍ അപ്പോഴും അവിടെ തടയണയുണ്ടെന്നും താന്‍ എംഎല്‍എ ആയതിന് ശേഷം ഉയര്‍ന്നുവന്ന ഒരു വിവാദമായിരുന്നു അതെന്നും പി വി അന്‍വര്‍ പറഞ്ഞു. (P V anvar janakeeya kodathi check dam )
രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവ് മലപ്പുറം ജില്ലയില്‍ ഭയപ്പാടുണ്ടാക്കിയത് ആര്‍ക്കൊക്കെയാണോ അവര്‍ ആറ് മാസത്തെ പരിശ്രമത്തിനൊടുവില്‍ ഉന്നയിച്ച ആരോപണമാണ് അതെന്നാണ് അന്‍വര്‍ പറയുന്നത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
തനിക്കെതിരെ നടന്നത് രാഷ്ട്രീയ വേട്ടയാണെന്ന് അന്‍വര്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും കാരണം തന്റെ വ്യവസായങ്ങള്‍ പൂട്ടിച്ചെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. ചില ഫോട്ടോസ്റ്റാറ്റ് രേഖകളുണ്ടാക്കി കോടതിയില്‍ ഒരാള്‍ക്കെതിരെ കേസ് കൊടുത്ത് കോടതിയില്‍ നിന്ന് താത്ക്കാലികമായി ഉത്തരവ് വാങ്ങിയാല്‍ അത് പിന്നീട് തെളിയിക്കേണ്ടത് ആ വ്യക്തിയുടെ ചുമതലയാകുമെന്നും അങ്ങനെയൊരു ഘട്ടത്തിലാണ് താനെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: P V anvar janakeeya kodathi check dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here