Advertisement

മാനനഷ്ടക്കേസിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്

May 15, 2023
Google News 1 minute Read
Punjab court summons Mallikarjun Kharge in defamation case

മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്. അടുത്തിടെ സമാപിച്ച കർണാടക തെരഞ്ഞെടുപ്പിൽ ബജ്‌റംഗ്ദളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ജൂലൈ 10ന് സംഗ്രൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം.

ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ ബജ്‌റംഗ്ദളിനെ അൽ ഖ്വയ്ദ പോലുള്ള ദേശവിരുദ്ധ സംഘടനകളോട് ഉപമിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു.

Story Highlights: Punjab court summons Mallikarjun Kharge in defamation case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here