Advertisement

മഹാഭാരതം സിനിമ ഉടനെത്തും 10 ഭാഗങ്ങളായി, ഇതാണ് എന്റെ ജീവിതലക്ഷ്യം: എസ് എസ് രാജമൗലി

May 15, 2023
Google News 1 minute Read
rajamouli about making of mahabharath

മഹാഭാരതം ചലച്ചിത്രമാക്കുവാനുള്ള തന്‍റെ സ്വപ്നം പ്രകടിപ്പിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വർഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിലാണ് പരിപാടിയിലാണ് എസ്എസ് രാജമൗലി ഇക്കാര്യം പറഞ്ഞത്.(Rajamouli about his dream project Mahabarath)

മഹാഭാരതം ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് താൻ ഏറെ നാളായി സ്വപ്നം കാണുന്നുണ്ടെന്നും അത് ഉടൻ പൂർത്തിയാക്കാൻ പോകുകയാണെന്നും രാജമൗലി വെളിപ്പെടുത്തി. ടെലിവിഷനിലെ 266 എപ്പിസോഡുകളുള്ള മഹാഭാരതം ഒരു സിനിമയാക്കുക എന്ന ദീർഘകാല സ്വപ്നം ഉടൻ നിറവേറ്റുമോ ഇത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമോ? എന്നായിരുന്നു പരിപാടിക്കിടെ അദ്ദേഹത്തോടുള്ള ചോദ്യം.ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ ‘മഹാഭാരതം’ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിച്ചവയാണ്. മഹാഭാരതം തനിക്കായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് രാജമൗലി പറഞ്ഞത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ എനിക്ക് ഒരു വർഷമെടുക്കും. അവയെല്ലാം വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചിത്രം 10 ഭാഗങ്ങളിൽ ആയിരിക്കും .അതാണ് “എന്റെ ജീവിത ലക്ഷ്യം . എന്റെ ഓരോ സിനിമയും അതിലേക്കുള്ള ചവിട്ടുപടിയാണ്. ഞാൻ മഹാഭാരതം “എനിക്ക്” വേണ്ടി നിർമ്മിക്കുന്നു “ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here