Advertisement

മുംബൈ തീരദേശ റോഡിന് ഛത്രപതി സാംബാജിയുടെ പേര് നൽകും: ഏക്‌നാഥ് ഷിൻഡെ

May 15, 2023
Google News 3 minutes Read
Shinde govt renames Coastal Road as Chhatrapati Sambaji Maharashtra Road (1)

മുംബൈ തീരദേശ റോഡിന് ഛത്രപതി സാംബാജിയുടെ പേര് നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. 2023 നവംബറോടെ മുഴുവൻ തീരദേശ റോഡ് പദ്ധതിയും പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Shinde govt renames Coastal Road as Chhatrapati Sambaji Maharashtra Road)

അതിനായി 3200 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. മുംബൈയിൽ നടപ്പിലാക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസനപദ്ധതിയാണ് തീരദേശ റോഡ് നിർമാണം. മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ഛത്രപതി സാംബാജി മഹാരാജ് ജയന്തി ആഘോഷത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

മെയ് 23 മുതൽ 25 വരെ മുംബൈയിൽ നടക്കാനിരിക്കുന്ന ജി-20 രണ്ടാം ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ വർക്കിംഗ് ഗ്രൂപ്പ് (ഡിആർആർഡബ്ല്യുജി) മീറ്റിംഗിൽ മുംബൈ തീരദേശ റോഡിനെ കുറിച്ച് മുഖ്യമന്ത്രി ചർച്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Story Highlights: Shinde govt renames Coastal Road as Chhatrapati Sambaji Maharashtra Road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here