നായയുടെ കടിയേറ്റു, നെറ്റ്സില്‍ പോലും പന്തെറിയാനാവുന്നില്ല; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

ഇന്നലെ നടന്ന പരിശീലന മത്സരത്തിന് നായയുടെ കടിയേറ്റുവെന്ന് മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. വലങ്കയ്യിനാണ് കടിയേറ്റത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലാണ് അർജുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.(Arjun tendulkar gets bitten by dog)
ലഖ്നൗ താരങ്ങളും സുഹൃത്തുക്കളുമായ മുഹ്സിന്‍ ഖാനും യുദ്ധവീര്‍ സിംഗ് ചരകും അര്‍ജുന് അടുത്തെത്തി കുശലാന്വേഷണം നടത്തിയപ്പോഴാണ് ഒരു നായ കടിച്ചുവെന്ന് അര്‍ജുന്‍ പറഞ്ഞത്.മെയ്13നാണ് തന്നെ നായ കടിച്ചതെന്നും അതിനാല്‍ നെറ്റ്സില്‍ പോലും പന്തെറിയാനാവുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു.
എന്തൊക്കെയാണ് സ്ഥിതി എന്ന യുധ്‌വീറിന്റെ ചോദ്യത്തിന്, ഒരു ദിവസംമുൻപ് നായയുടെ കടിയേറ്റെന്നായിരുന്നു അർജുനിന്റെ പ്രതികരണം. പരിക്കേറ്റ കൈയും താരം കാണിച്ചുകൊടുത്തു. ലഖ്‌നൗ പേസർ മുഹ്‌സിൻ ഖാനും വിഡിയോയിൽ താരത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
കഴിഞ്ഞ ദിവസമാണ് അർജുനിനുനേരെ നായയുടെ ആക്രമണമുണ്ടായത്. താരത്തിന് സാരമായ പരിക്കില്ലെന്നാണ് സൂചന. സംഭവത്തെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സീസണില്‍ മുംബൈക്കായി നാലു മത്സരങ്ങളില്‍ മാത്രമാണ് അര്‍ജുന്‍ ഇതുവരെ കളിച്ചത്.
Story Highlights: Arjun tendulkar gets bitten by dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here