മുന്‍ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം ദമാമില്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും

മുന്‍ കോണ്‍ഗ്രസ് നേതാവ് ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് അടിവാരം കണലാട് കോമത്ത് ഇ.കെ. വിജയനാണ് (54 വയസ്സ്) മരിച്ചത്. രാവിലെ നെഞ്ചു വേദനയെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ( Former Congress leader dies of heart attack in Dammam ).
കോണ്‍ഗ്രസ് മണ്ഡലം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന വിജയന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ദാമാമിലായിരുന്നു. ദമാം മെഡിക്കല്‍ കോമ്പ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഭാര്യ റീനയും രണ്ടു മക്കളും നാട്ടിലാണ്.
Story Highlights: Former Congress leader dies of heart attack in Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here