നിർണായക മത്സരത്തിൽ ലക്നൗവിന് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. മുംബൈ ഇന്ത്യൻസിൽ വിഷ്ണു വിനോദിനു പകരം ഋതിക് ഷൊകീൻ ടീമിലെത്തി. വിഷ്ണു ഇംപാക്ട് താരമായി എത്തുമെന്നാണ് കരുതപ്പെടുന്നത്. ലക്നൗവിൽ കെയിൽ മയേഴ്സ്, ആവേശ് ഖാൻ, യാഷ് താക്കൂർ എന്നിവർ പുറത്തായി. മൊഹ്സിൻ ഖാൻ, ദീപക് ഹൂഡ, നവീനുൽ ഹഖ് എന്നിവർ ടീമിൽ ഇടം നേടി. അമിത് മിശ്രയ്ക്ക് പകരം സ്വപ്നിൽ സിംഗും കളിക്കും. ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് ഇരു ടീമുകൾക്കും അത്യാവശ്യമാണ്.
ടീമുകൾ:
Mumbai Indians: Rohit Sharma, Ishan Kishan, Cameron Green, Suryakumar Yadav, Nehal Wadhera, Tim David, Hrithik Shokeen, Chris Jordan, Piyush Chawla, Jason Behrendorff, Akash Madhwal
Lucknow Super Giants : Quinton de Kock, Deepak Hooda, Prerak Mankad, Krunal Pandya, Marcus Stoinis, Nicholas Pooran, Ayush Badoni, Naveen-ul-Haq, Ravi Bishnoi, Swapnil Singh, Mohsin Khan
Story Highlights: lsg batting mumbai ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here