കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍യില്ല, രണ്ടാനമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍

സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയത്.(Refused Shirt By Stepmother, Andhra Boy Reaches Police Station)
ഞായറാഴ്ച രാവിലെ 11 മണിയോടെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് തയ്യാറായി പോകുന്നതിനായി വെള്ള ഷര്‍ട്ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതുചെയ്തില്ല. തുടര്‍ന്ന് രോഷാകുലനായ പതിനൊന്നുകാരന്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ഷര്‍ട്ട് ഒന്നും ധരിക്കാതെ ഒരു ടവ്വല്‍ മാത്രം ധരിച്ചുകൊണ്ടാണ് പതിനൊന്നുകാരന്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തു.തുടര്‍ന്ന് കുട്ടിക്ക് പിറന്നാളിന് പോകാന്‍ വെള്ള ഷര്‍ട്ട് നല്‍കാമെന്ന ഉറപ്പിന്മേല്‍ ലക്ഷ്മിയേയും ഭര്‍ത്താവിനെയും പൊലീസ് വിട്ടയച്ചു.
Story Highlights: Refused Shirt By Stepmother, Andhra Boy Reaches Police Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here