Advertisement

റോസ്ഗർ മേള ഇന്ന്; 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും

May 16, 2023
Google News 3 minutes Read
Rosgar-Mela-_-PM-to-issue-71000-appointment-orders-

റോസ്ഗർ മേളയിൽ 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.10 ലക്ഷം സർക്കാർ ജോലികൾ നൽകാൻ പദ്ധതിയിടുന്ന റോസ്ഗർ മേളയുടെ ആദ്യ ഘട്ടം ഒക്ടോബർ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. വിഡിയോ കോൺഫറൻസ് വഴിയാണ് നിയമിക്കപ്പെട്ടവർക്ക് കത്തുകൾ ഇന്ന് വിതരണം ചെയ്യുന്നത്.(Rosgar Mela : PM to issue 71,000 appointment orders today)

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഗ്രാമിൻ ഡാക് സേവക്‌സ്, ഇൻസ്‌പെക്ടർ പോസ്റ്റ്‌സ്, കോമേഴ്സ്സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ്, ട്രാക്ക് മെയിൻറർ, അസിസ്റ്റന്റ് സെക്ഷൻ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിലവിൽ നിയമനങ്ങൾ നടക്കുന്നത്.രാജ്യത്തുടനീളം 45 സ്ഥലങ്ങളിലായാണ് റോസ്ഗർ മേള നടക്കുന്നത്. കേന്ദ്ര സർക്കാർ വകുപ്പുകളിലും സംസ്ഥാന സർക്കാരിലുടനീളം നിയമനങ്ങൾ നടക്കുന്നുണ്ട്.

Story Highlights: Rosgar Mela : PM to issue 71,000 appointment orders today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here