ചാരപ്രവർത്തനം; നാവികസേന മുൻ കമാൻഡറും മാധ്യമപ്രവർത്തകനും അറസ്റ്റിൽ

ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ നാവികസേന മുൻ കമാൻഡറും മാധ്യമപ്രവർത്തകനും അറസ്റ്റിൽ. നാവികസേന മുൻ കമാൻഡർ ആശിഷ് പഠക്, ഫ്രീലാൻസ് ജേണലിസ്റ്റ് വിവേക് രഘുവൻശി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വീടുകളിൽ സിബിഐ പരിശോധന നടത്തിയത്.
പ്രതിരോധ രഹസ്യങ്ങൾ ചോർത്തി വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറി എന്നതാണ് ഇവർക്കെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ജയ്പൂരിലെയും എൻസിആറിലെയും 12 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.
നെയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെയാണ് ചാരവൃത്തി ആരോപിച്ച് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താന്റെ ചാര സംഘടനയായ പാകിസ്ഥാൻ ഇന്റലിജിൻസ് ഓപ്പറേറ്റീവിലെ ഒരു സ്ത്രീ ഇദ്ദേഹവുമായി മൂന്ന് വർഷത്തോളമായി ബന്ധം സ്ഥാപിക്കുകയും അയാളിൽ നിന്ന് രഹസ്യ രേഖകൾ ചോർത്തുകയുമായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥൻ ഹണി ട്രാപ്പിൽ കുടുങ്ങിയെന്നായിരുന്നു കണ്ടെത്തൽ. ഉത്തരവാദിത്തപ്പെട്ട പദവി വഹിച്ചിട്ടും ഡിആർഡിഒ ഉദ്യോഗസ്ഥൻ തന്റെ പദവി ദുരുപയോഗം ചെയ്യുകയും അതുവഴി തന്ത്രപ്രധാനമായ സർക്കാർ രഹസ്യങ്ങൾ ചോർത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ശത്രുരാജ്യത്തിന്റെ കൈകളിൽ അകപ്പെട്ടാൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് വൻഭീഷണിയായേക്കാവുന്ന രഹസ്യങ്ങളാണ് ശാസ്ത്രജ്ഞൻ ചോർത്തിയതെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക രഹസ്യ നിയമത്തിലെ ചാരപ്രവർത്തനം, വിവരങ്ങളുടെ തെറ്റായ ആശയവിനിമയം, എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹം കുറ്റാരോപിതനായിരിക്കുന്നത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറി എന്ന് എടിഎസ് പ്രസ്താവനയിൽ പറയുന്നു. വാട്‌സ്ആപ്പ് കോൾ, വിഡിയോ കോൾ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണായ വിവരങ്ങൾ കൈമാറി എന്നാണ് കണ്ടെത്തൽ.
Story Highlights: CBI arrests journalist Navy commander spying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here