മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
May 17, 2023
1 minute Read

മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിക്കിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റു .
വളയംകുളം അസ്സബാഹ് ആർട്സ് ആന്റ് സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി നിഹാലിനാണ് പരുക്കേറ്റത് .
ജൂനിയർ സീനിയർ വിദ്യർത്ഥി സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം. കുത്തേറ്റ നിഹാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Conflict between students in Malappuram, student stabbed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement