Advertisement

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്നത്തെ വിലയറിയാം

May 17, 2023
Google News 2 minutes Read
Gold price Kerala live updates

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. സ്വര്‍ണം പവന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,040 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തും സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണമായത്. (Gold price Kerala live updates)

ഒരുഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില 5630 രൂപയാണ്. അഞ്ചാം തിയതിയാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് 45760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

പിന്നീട് സ്വര്‍ണവില പടിപടിയായി കുറയാന്‍ തുടങ്ങി. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വം സ്വര്‍ണവില ഇനിയും ഇടിയാന്‍ കാരണമായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

Story Highlights: Gold price Kerala live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here