ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി. ഹിന്ദുജ അന്തരിച്ചു

ഹിന്ദുജ ഗ്രൂപ്പ് ചെയർമാനും ഹിന്ദുജ സഹോദരന്മാരിൽ മുതിർന്നയാളുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്. സ്ഥാപകനായ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി. ഹിന്ദുജ. ഗോപിചന്ദ് പി. ഹിന്ദുജ, പ്രകാശ് പി. ഹിന്ദുജ, അശോക് പി. ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ.
1935 നവംബർ 28നായിരുന്നു എസ്.പി. ഹിന്ദുജയുടെ ജനനം. ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യു.എസ് ഡോളറാണ് നിലവിൽ ഹിന്ദുജ ഗ്രൂപ്പിന്‍റെ ആസ്തി.
Story Highlights: Hinduja Group Chairman SP Hinduja dies at 87
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here