ഇന്ത്യൻ വംശജ അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ഇന്ത്യൻ വംശജയായ യുവതി അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. അമേരിക്കയിലെ ടെക്സനിൽ താമസിക്കുന്ന ലാഹരി പതിവാഡ എന്ന 25കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ജോലിക്ക് പോയതിനു ശേഷം ടെക്സസിൽ നിന്ന് ഇവരെ കാണാതായിരുന്നു. ഇവിടെ നിന്ന് 322 കിലോമീറ്റർ അകലെ ഒകലഹോമയയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ടെക്സസിലെ കോളിൻസ് കൗണ്ടിയിൽ മക് കിന്നിയിലാണ് ലാഹരി താമസിച്ചിരുന്നത്. ഇവർ ഒരു കറുത്ത് കാർ ഓടിച്ചുപോകുന്നതായാണ് അവസാനം കണ്ടത്. മെയ് 12നു ജോലിക്ക് പോയ ഇവർ തിരികെവരാത്തതോടെ പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ ഫോൺ ഒകലഹോമയിലാണെന്ന് സുഹൃത്തുക്കളും വീട്ടുകാരും ചേർന്ന് കണ്ടെത്തി. തുടർന്ന് മെയ് 13നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്.
ഓവർലാൻഡ് പാർക്ക് റീജിയണൽ മെഡിക്കൽ സെൻ്ററിലെ ജീവനക്കാരിയായിരുന്നു. ലാഹരി പതിവാഡ.
Story Highlights: Indian Lahari Pathivada Death America
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here