Advertisement

കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം;സിപിഐഎം അന്വേഷണം തുടങ്ങി

May 17, 2023
Google News 2 minutes Read
SFI impersonation in Kattakkada College; CPIM starts investigation

കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ അന്വേഷണം ആരംഭിച്ച് സിപിഐഎം. പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനെ ചുതലപ്പെടുത്തി. യുയുസി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയെടുത്തു.(SFI impersonation in Kattakkada College,CPIM starts investigation)

നേതൃത്വങ്ങളുടെ അറിവോടെയാണ് വിശാഖിനെ തിരുകികയറ്റിയതെന്ന് ആരോപണം ഉണ്ടായിരുന്നു. തീരുമാനം വിവാദമായതിന് പിന്നാലെ കത്ത് പിന്‍വലിച്ച് പ്രിന്‍സിപ്പല്‍ ഇ–മെയില്‍ അയച്ചിരുന്നു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ എ. വിശാഖിനെ ഉള്‍പ്പെടുത്തിയ നടപടിയാണ് തിരുത്തിയത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

വിശാഖിന്റെ പേര് പിന്‍വലിച്ച് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഷൈജു സര്‍വകലാശാല റജിസ്ട്രിക്ക് ഇ–മെയില്‍ അയച്ചു. മല്‍സരിക്കുകയേ ചെയ്യാത്ത വിദ്യാര്‍ഥിയെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തില്‍ കേരള സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു.

Story Highlights: SFI impersonation in Kattakkada College,CPIM starts investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here